NewsUpdate

First Mid-term examination will begin on 30th of July 2024. Please collect the syllabus

Monday, 8 March 2021

യാത്രയയപ്പ് സമ്മേളനം

 സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപക അനധ്യാപകരുടെ ഈ വർഷത്തെ യാത്രയയപ്പ് സമ്മേളനം മാർച്ച് മാസം പന്ത്രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ 10.30 മണിക്ക് പാലാ സെന്റ് തോമസ് TTI ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. ബഹു. ബെർക്കുമാൻസ് കുന്നുംപുറത്തച്ചന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഉദ്ഘാടനം ചെയ്യുന്നതും വിരമിച്ചവർക്കുള്ള മെമെന്റോകൾ വിതരണം ചെയ്യുന്നതുമാണ്. സർവീസിൽ നിന്ന് വിരമിക്കുന്ന എല്ലാ അധ്യാപകരും അനധ്യാപകരും പ്രസ്തുത സമ്മേളനത്തിൽ എത്തിച്ചേരുമല്ലോ. പ്രസ്തുത സമ്മേളനത്തിൽ വച്ച് ലൂമിനറി സ്കോളർഷിപ്പ് പരീക്ഷയുടെ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്. സ്കോളർഷിപ്പ് ലഭിച്ച സ്കൂളുകളിലെ പ്രഥമാധ്യാപകർ വന്ന് സമ്മാനങ്ങൾ കൈപ്പറ്റേണ്ടതാണ്.

No comments:

Post a Comment